You are Here : Home / News Plus

കേരളത്തിന് സഹായഹസ്തവുമായി യു.എ.ഇ; സഹായം ലഭ്യമാക്കാൻ പ്രത്യേക സമിതി

Text Size  

Story Dated: Saturday, August 18, 2018 05:01 hrs UTC

പ്രളയക്കെടുതിയില്‍ കടുത്ത ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായവുമായി യുഎഇ ഭരണാധികാരികള്‍. കേരളത്തിന് സഹായം എത്തിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് യുഎഇ ഭരണാധികാരികള്‍ ആഹ്വാനം ചെയ്തു. ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കാന്‍ യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. യു.എ.ഇയിലെ ജനങ്ങളില്‍നിന്നും ഇന്ത്യക്കാരായ മറ്റുള്ളവരില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ച് കേരളത്തിന് സഹായമെത്തിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ യുഎഇയിലെ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.