You are Here : Home / News Plus

രക്ഷാപ്രവർത്തനത്തിന് ചാറ്റ് മെസേജിംഗ് ആപ്പ് സ്ലാക്കിൽ പങ്കാളിയാകാം

Text Size  

Story Dated: Thursday, August 16, 2018 06:42 hrs UTC

കേരളം നേരിടുന്ന അസാധരണമായ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ സ്ലാക് . കോമിന്‍റെ സഹായത്താൽ വിക്കിപീഡിയ ടീം സന്ദേശങ്ങൾ ക്രോഡീകരിക്കുന്നു. സ്ലാക്. കോം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് എല്ലാ സന്ദേശങ്ങളും ഒറ്റയിടത്തിൽ ക്രോഡീകരിക്കാനുതകുന്ന keralawaters2018.slack.com എന്ന ഒരു വർക്ക് സ്പേസ് സംവിധാനമാണ് ഇതിനായി ഇവർ ഒരുക്കിയിരിക്കുന്നത്. slack.com എന്ന ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തോ, slack.com ന്‍റെ ഡെസ്ക്ടോപ്പ് വെർഷൻ വെബ് സൈറ്റ് വഴി തുറന്നോ നിങ്ങൾക്ക് ഈ സംരംഭത്തിൽ പങ്കുചേരാം. താഴെ കാണുന്ന ഇൻവൈറ്റ് ലിങ്ക് വഴി ഒരു യൂസർ ഐഡിയും പാസ്സ് വേഡും ഉണ്ടാക്കി slack.com ലെ https://keralawaters2018.slack.com എന്ന സൈറ്റിൽ കയറി ഈ സംരംഭത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. സ്ലാക്കിൽ ജനറൽ ചാറ്റ് റൂം ഉണ്ട്. ജില്ലകൾക്കായി ചാറ്റ് റൂം ഉണ്ട്. നിങ്ങൾക്ക് സ്വന്തമായി വേണമെങ്കിൽ ചാറ്റ് റൂം സജ്ജമാക്കാം. സ്ലാക്കിലെ ചാറ്റുകളെല്ലാം നിങ്ങൾക്ക് സെർച്ച് ചെയ്ത് കണ്ടു പിടിക്കാം. എത്ര പേരെ വേണമെങ്കിലും ചാറ്റിൽ പങ്കാളിയാക്കാം. റെസ്ക്യൂ കേരള എന്ന സർക്കാരിന്റെ പുതിയ വെബ്സൈറ്റിൽ വരുന്ന സഹായ അഭ്യർത്ഥനകൾ ക്രോഡീകരിച്ച് പൊതുജനങ്ങൾക്കും അധികാരികൾക്കും നൽകുന്നതിന് ഇതിൽ സംവിധാനം ഒരുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.