You are Here : Home / News Plus

തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

Text Size  

Story Dated: Tuesday, August 14, 2018 08:02 hrs UTC

സ്‌റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധ സമരത്തിനിടെ നടന്ന പോലീസ് വെടിവെയ്പിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ സി.ടി. സെല്‍വം, എ.എം.ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിഷേധസമരം നടത്തിയവര്‍ക്ക് നേരെ വെടിവെയ്പിന് ഉത്തരവിട്ടതും സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തതും ദേശീയ സുരക്ഷാ നിയമവും ക്രിമിനല്‍ നിയമവും അനുസരിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.