You are Here : Home / News Plus

ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴുന്നു

Text Size  

Story Dated: Sunday, August 12, 2018 08:05 hrs UTC

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവില്‍ 2399.20 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. അതേസമയത്ത് സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രളയം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും. ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കുന്ന കേന്ദ്രആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി വൈകീട്ട് ചര്‍ച്ച നടത്തും.

വെള്ളപ്പൊക്ക ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ ഓണം വാരാഘോഷം വേണമോയെന്ന കാര്യം ചൊവ്വാഴ്ച മന്ത്രിസഭാ യോഗം തീരുമാനിക്കും. ഘോഷയാത്രയും ദീപാലങ്കാരവും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വെള്ളപ്പൊക്ക ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടി ഉപേക്ഷിച്ചു . കലാപരിപാടികള്‍ക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.