You are Here : Home / News Plus

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണകേസില്‍ ഉജ്ജൈന്‍ ബിഷപ്പിന്‍റെ മൊഴി എടുക്കും

Text Size  

Story Dated: Sunday, August 05, 2018 08:45 hrs UTC

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണകേസില്‍ ഉജ്ജൈന്‍ ബിഷപ്പിന്‍റെ മൊഴിയെടുക്കാന്‍ ദില്ലിയിലുള്ള അന്വേഷണ സംഘം നാളെ തിരിക്കും. ദില്ലിയില്‍ മടങ്ങിയെത്തിയതിന് ശേഷമേ ജലന്ധറിലേക്ക് തിരിക്കുന്നതിനെക്കുറിച്ച്‌ തീരുമാനിക്കു. വത്തിക്കാന്‍ പ്രതിനിധിയുമായി കൂടിക്കാഴ്ചയ്ക്ക് നാളെ അന്വേഷണ സംഘം സമയം ചോദിക്കും. പ്രതിനിധിയുമായി കൂടിക്കാഴ്ചയക്ക് സമയം കിട്ടിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ചക്ക് സമയം ചോദിക്കും.

കന്യാസ്ത്രീ നല്‍കിയ പരാതി, അതിന്‍റെ ഉള്ളടക്കം, സ്വീകരിച്ച നടപടികള്‍ എന്നീ മൂന്നു കാര്യങ്ങളാണ് വത്തിക്കാന്‍ എംബസിയോട് ആരായുന്നത്. ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് മോശം പദപ്രയോഗമുണ്ടായെന്ന പരാതി ഈ വര്‍ഷമാണ് കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം നടപടിക്രമങ്ങള്‍ പാലിക്കാതെ വത്തിക്കാന്‍ എംബസിയെ സമീപിച്ചെന്ന വാദം അടിസ്ഥാന രഹിതമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതികരണം . ശനിയാഴ്ച അവധിയല്ലെന്ന് ധരിച്ചാണ് എത്തിയത്. അല്ലാതെ നടപടിക്രമങ്ങള്‍ അറിയാത്തവരല്ല തങ്ങളെന്നാണ് വിശദീകരണം . അന്വഷണത്തിന്‍റെ അവസാന ഘട്ടത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് പൊലീസ് തീരുമാനം. അതു കൊണ്ട് തന്നെ അതിന് മുന്നേയുള്ള നടപടികള്‍ പൂര്‍ത്തിയായാലേ ജലന്ധറിലേയ്ക്ക് തിരിക്കൂ.

ഫ്രാങ്കോ മുളയ്ക്ക്ല്‍ ജലന്ധര്‍ ബിഷപ്പായി അഞ്ചു വര്‍ഷം പൂര്‍ത്തിയാതിന്‍റെ ആഘോഷം രൂപതയില്‍ കഴിഞ്ഞ ദിവസം നടത്തി. അന്വേഷണം പുരോഗിക്കുന്നതിനിടെ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് രൂപത പ്രതിനിധികളുടെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.