You are Here : Home / News Plus

തെറ്റയിലിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു

Text Size  

Story Dated: Tuesday, July 16, 2013 05:56 hrs EDT

ലൈംഗിക പീഡനകേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി വീണ്ടും തടഞ്ഞു. പത്ത് ദിവസത്തേക്ക് കൂടി തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ സ്‌റ്റേ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. അതേസമയം തനിക്കെതിരെ നടന്നത് ബലാത്സംഗം തന്നെയാണെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി.സമ്മതപ്രകാരമുള്ള ശാരീരികബന്ധമായിരുന്നില്ല അത്. തന്റെ പരാതി രാഷ്ട്രീയ പ്രേരിതമല്ല.തെറ്റയിലിനെതിരായി ചുമത്തിയ ബലാത്സംഗ കുറ്റം ഒഴിവാക്കരുത്.പരാതിക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് ജോസ് തെറ്റയിലാണെന്നും യുവതി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More