You are Here : Home / News Plus

വളഞ്ഞവഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ല: കെ.എം. മാണി

Text Size  

Story Dated: Monday, July 15, 2013 11:17 hrs EDT

തിരുവനന്തപുരം: വളഞ്ഞവഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ലെന്ന് ധനമന്ത്രി കെ.എം. മാണി.കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാണ്. വ്യക്തമായ പരിപാടികളുടെയും നിലപാടുകളുടെയും നയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐക്യമുന്നണി രൂപംകൊണ്ടതും പ്രവര്‍ത്തിക്കുന്നതും. യു.ഡി.എഫ്. സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരാവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. യു.ഡി.എഫിലും സര്‍ക്കാരിലും ഗുരുതരമായ ഒരു പ്രതിസന്ധിയും ഇപ്പോള്‍ നിലവിലില്ല. ഇക്കാര്യത്തില്‍ ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തന്നെപ്പറ്റി നല്ലവാക്ക് പറഞ്ഞവരോട് നന്ദിയുണ്ട്. പക്ഷേ മുഖ്യമന്ത്രിയാകാന്‍ താന്‍ ആരോടെങ്കിലും താത്പര്യമോ ആഗ്രഹമോ പ്രകടിപ്പിച്ചിട്ടില്ല.ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More