You are Here : Home / News Plus

ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു

Text Size  

Story Dated: Friday, July 05, 2013 09:56 hrs UTC

തിരുവനന്തപുരം: നന്ദാവനം എഡിജിപി ഒാഫിസിലെത്തിച്ച ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു. കേരള വിഷന്‍ ചാനലിന്റെ ക്യാമറാമാന്‍ എം.എല്‍. വിപിനാണ് മര്‍ദനമേറ്റത്.മൂക്കിലാണ് മര്‍ദ്ദനമേറ്റത്. മഫ്തി പൊലീസുകാരനാണ് വനിതാ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിപിനെ മര്‍ദിച്ചതെന്ന് പറഞ്ഞു.നടപടി വേണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എഡിജിപി ഒാഫിസിനു മുന്നില്‍ കുത്തിയിരുന്നു. ഡിസിപിയും എഡിജിപിയും ചര്‍ച്ച നടത്തി നടപടി സ്വീകരിക്കുമെന്നു അറിയിച്ചതിനെ തുടര്‍ന്നാണ് പിരിഞ്ഞു പോയത്.ശാലുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ വേണ്ടിയാണ് വിപിനെ മര്‍ദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സൗരോർജ്ജ തട്ടിപ്പ്

  • സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് വി.എസ്.
    തിരുവനന്തപുരം : സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് ജനങ്ങള്‍ക്ക് സംശയിക്കാമെന്നു പ്രതിപക്ഷ നേതാവ്...

  • ശാലു മേനോന്‍ കുറ്റം സമ്മതിച്ചു
    തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ കൈയില് നിന്നു പണം വാങ്ങിയതായി ശാലു മേനോന്‍ സമ്മതിച്ചു .അലി നല്‍കിയ പരാതിയുടെ...