വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷായെ പ്രതിനിധീകരിച്ച അഭിഭാഷകന് സുപ്രീംകോടതി ജഡ്ജിയാകുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഉദയ് യു. ലളിതാണ് ഗോപാല്‍ സുബ്രമഹ്ണ്യത്തെ ഒഴിവാക്കിയ സ്ഥാനത്തേക്ക് നിയമിതനാകുന്നത്. സുപ്രീംകോടതി ജഡ്ജി നിയമനത്തിനായി കൊളീജിയം നല്കിയ നാലു പേരുടെ പട്ടികയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ കഴിഞ്ഞമാസം ഒഴിവാക്കിയിരുന്നു.മറ്റ് മൂന്നുപേര്‍ക്കൊപ്പം യു.യു. ലളിതിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്തു. ഇത് അംഗീകാരത്തിനായി നിയമമന്ത്രാലയം, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ പരിശോധിക്കും. സൊഹ്റാബുദ്ദീന്‍ ശൈഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലടക്കമാണ് അമിത് ഷാക്ക് വേണ്ടി ഉദയ് ലളിത് ഹാജരായത്. രണ്ട് കേസുകളിലും കൊലപാതം, ഗൂഢാലോചന എന്നീ ആരോപണങ്ങള്‍ നേരിടുകയാണ് അമിത് ഷാ.
Comments