You are Here : Home / News Plus

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് കെ.ടി.തോമസ്

Text Size  

Story Dated: Monday, June 30, 2014 03:36 hrs UTC

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ ആശിര്‍വാദപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയവര്‍ കുറവാണ്. പരമോന്നതനീതിപീഠത്തിലിരുന്ന് പലപ്പോഴായി 11 ജഡ്ജിമാര്‍ വസ്തുതാന്വേഷണം നടത്തിയപ്പോഴും അവരില്‍ ഒരാളെപ്പോലും തങ്ങളുടെ നിലപാടാണു ശരിയെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തെ പ്രതിനിധീകരിച്ചവര്‍ക്കു കഴിഞ്ഞില്ല - അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ പുരോഹിതര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാന്‍ മാധ്യസ്ഥ്യം വഹിച്ചതിന് ജസ്റ്റിസ് കെ.ടി.തോമസിന് സുപ്രിംകോടതി പ്രതിഫലമായി നല്‍കിയ എട്ടുലക്ഷം രൂപ നിക്ഷേപിച്ച് രൂപം നല്‍കിയതാണ് ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.