You are Here : Home / News Plus

രാഹുല്‍ ആര്‍. നായര്‍ക്കെതിരെ തെളിവുകളുണ്ടോയെന്നു ഗണേഷ് കുമാര്‍

Text Size  

Story Dated: Tuesday, June 24, 2014 04:03 hrs UTC

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ അഴിമതിക്കാരനാണെന്നതിന് തെളിവുകളുണ്ടോയെന്ന് മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍. രാഹൂല്‍ അഴിമതി നടത്തിയതിന് രേഖകളുണ്ടൊയെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ മറുപടി പറയാനില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് രാഹുല്‍ ആര്‍. നായര്‍ക്കെതിരെ തെളിവുണ്ടോയെന്ന് ഗണേഷ് കുമാര്‍ ആഭ്യന്തരമന്ത്രിയോട് ചോദിച്ചത്. സ്ഥലംമാറ്റ ഉത്തരവിലും കാരണം സംബന്ധിച്ച പരാമര്‍ശം ഇല്ളെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.