You are Here : Home / News Plus

വിശാല്‍ ശിഖ ഇന്‍ഫോസിസ് സി.ഇ.ഒ

Text Size  

Story Dated: Thursday, June 12, 2014 02:35 hrs EDT

പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി വിശാല്‍ ശിഖയെ നിയമിച്ചു. അതേസമയം, 2013ല്‍ കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചുവന്ന സ്ഥാപക മേധാവി നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്‍റെ പടിയിറങ്ങും. ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.സി.ഇ.ഒ ആയി നിയമിതനായ വിശാല്‍ ശിഖ ആഗസ്റ്റ് ഒന്നിന് സ്ഥാനമേല്‍ക്കും. ജര്‍മന്‍ ആസ്ഥാനമായ സോഫ്റ്റ് വെയര്‍ കമ്പനിയായ എസ്.എ.പി യുടെ ചീഫ് ടെക്നോളജി ഓഫിസറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് വിശാല്‍ ശിഖ. ഇന്‍ഫോസിസിന്‍റെ ചരിത്രത്തില്‍ കമ്പനിക്ക് പുറത്തുനിന്ന് സി.ഇ.ഒ ആകുന്ന ആദ്യ വ്യക്തിയാണ് ശിഖ. ഇന്‍ഫോസിസ് സഹസ്ഥാപകനും മലയാളിയായ എസ്.ഡി ഷിബു ലാലാണ് നിലവിലെ സി.ഇ.ഒ. എക്സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നാണ് നാരായണ മൂര്‍ത്തി പടിയിറങ്ങുന്നത്. നാരായണ മൂര്‍ത്തിയുടെ എക്സിക്യൂട്ടിവ് അസിസ്റ്റന്‍റായിരുന്ന മകന്‍ രോഹനും കമ്പനിയുടെ ഒൗദ്യോഗിക സ്ഥാനങ്ങള്‍ ഒഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More