You are Here : Home / News Plus

അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, June 12, 2014 02:22 hrs EDT

 മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപള്ളം, തുണക്കടവ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഡാമുകളുടെ ഉടമാസ്ഥാവകാശം കേരളത്തിന് നഷ്ടപ്പെട്ടകാര്യം കഴിഞ്ഞ ദിവസം പ്രതിപക്ഷമാണ് നിയമസഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തികരമല്ലെന്ന്‍ പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More