You are Here : Home / News Plus

മംഗള്‍യാന്‍ സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരം

Text Size  

Story Dated: Thursday, June 12, 2014 02:14 hrs UTC

ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്.
ആകെ 680 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കേണ്ട പേടകം ഭൂമിയില്‍നിന്ന് 460 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. മാറ്റം വരുത്തിയ സഞ്ചാരപഥത്തിലൂടെ സഞ്ചരിച്ചാണ് പേടകം സപ്തംബര്‍ 24-ന് ചൊവ്വയില്‍ പ്രവേശിക്കുന്നത്. 2013 ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാനെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ പരിധിയായ 9.75 ലക്ഷം കിലോമീറ്റര്‍ ഭേദിച്ച പേടകത്തെ ആദ്യമായാണ് സഞ്ചാരപഥ ക്രമീകരണത്തിന് വിധേയമാക്കിയത്. സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന 2014 സപ്തംബര്‍ 24-നാണ് ഇനി ഏറെ നിര്‍ണായകം.
സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരമാണെന്നും പേടകത്തിന്റെ കാര്യക്ഷമത മികച്ചതാവുമെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.