You are Here : Home / News Plus

അമലാപോളിന്‍റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത

Text Size  

Story Dated: Wednesday, June 11, 2014 06:25 hrs EDT

അമലാപോളിന്‍റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത. ആലുവ ചൂണ്ടിപള്ളിയില്‍ നടന്നത് പ്രാര്‍ഥന മാത്രമെന്ന് അതിരൂപതയും അമലയുടെ ബന്ധുക്കളും അറിയിച്ചു. തെറ്റിദ്ധാരണയില്‍ ഖേദം പ്രകടിപ്പിച്ച് അമലാ പോളിന്‍്റെ പിതാവ് അതിരൂപതക്ക് കത്ത് നല്‍കി. വിവാഹം വരന്‍്റെ ആചാര പ്രകാരമുള്ള ചടങ്ങുകളോടെ ചെന്നൈയില്‍ നടത്താനാണ് തീരുമാനം. തമിഴ്സംവിധായകനായ വിജയുമായി അമലയുടെ വിവാഹ നിശ്ചയം കത്തോലിക്കാ പള്ളിയില്‍ നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് പിതാവിന്‍്റെ വിശദീകരണം. അന്യമതസ്ഥനായ ആളുമായുള്ള വിവാഹനിശ്ചയം പള്ളിയില്‍ നടത്താറില്ല. എന്നാല്‍ അമലയുടെ കാര്യത്തില്‍ ഇതിന് ഇളവ് നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പിതാവ് കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയ്ക്ക് കത്ത് നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More