You are Here : Home / News Plus

പുതിയ കരസേനാ മേധാവിക്കെതിരെ വി.കെ സിങ്

Text Size  

Story Dated: Wednesday, June 11, 2014 01:49 hrs EDT

പുതിയ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തത്തെി. നിരപരാധികളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സൈനിക യൂണിറ്റിന്‍െറ മേധാവിയാണ് പുതിയ കരസേനാ മേധാവിയെന്നും അദ്ദേഹത്തെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വി.കെ സിങ് കരസേനാ മേധാവിയായിരിക്കെ ദല്‍ബീര്‍ സിങ് സുഹാഗക്കെതിരെയെടുത്ത അച്ചടക്ക നടപടി തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More