You are Here : Home / News Plus

കുട്ടികളെ കടത്തല്‍ : ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Text Size  

Story Dated: Tuesday, June 10, 2014 03:23 hrs EDT

ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡിജിപിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.
മാധ്യമറിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സ്വമേധയാ കേസെടുത്ത കമ്മീഷന്‍, സംഭവത്തെക്കുറിച്ച് നാല് ആഴ്ച്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More