You are Here : Home / News Plus

മുല്ലപ്പെരിയാര്‍: കേരളം പുതിയ പ്രമേയം പാസാക്കി

Text Size  

Story Dated: Monday, June 09, 2014 06:03 hrs EDT

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പുതിയ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന നിയമസഭ പാസാക്കുകയായിരുന്നു. പുതിയ അണക്കെട്ടിനായി കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നാണ് പ്രമേയം പറയുന്നത്.
കേസ് വിപുലമായ ഭരണഘടനാ ബഞ്ചിനു വിടണം. രാഷ്ട്രപതി സുപ്രീം കോടതിക്ക് വിഷയം റഫര്‍ ചെയ്യണം. ജലനിരപ്പ് ഉയര്‍ത്തുന്നത് പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കും. ഇത് പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനെതിരായി വധി വന്ന ശേഷം നിയമസഭ സമ്മേളിച്ച ആദ്യദിനം തന്നെയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് വിഷയം പ്രമേയത്തിലൂടെ അവതരിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More