You are Here : Home / News Plus

മനുഷ്യക്കടത്ത്: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

Text Size  

Story Dated: Monday, June 09, 2014 03:22 hrs EDT

മനുഷ്യക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പലര്‍ക്കും പരിക്കേറ്റു. മാര്‍ച്ചിനെ യുണിവേഴ്‌സിറ്റി കോളജിന് സമീപം വെച്ച് പോലീസ് തടഞ്ഞു. ഇതിനിടെ നിയമസഭാ കവാടം ലക്ഷ്യമാക്കി ഓടിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പതിനഞ്ച് മിനിട്ട് നേരം പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പലരെയും പോലീസ് അറസ്റ്റു ചെയ്തുനീക്കി. റോഡില്‍ കുത്തിയിരുന്ന് സര്‍ക്കാരിനും പോലീസിനും എതിരെ മുദ്രാവാക്യം മുഴക്കിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More