You are Here : Home / News Plus

സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു

Text Size  

Story Dated: Saturday, May 24, 2014 05:48 hrs UTC

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പി.ബി അംഗം സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ യെച്ചൂരിയുടെ നിലപാട് നേതൃത്വം തള്ളി. തിരഞ്ഞെടുപ്പിലെ പരാജയം കൂട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതികരിച്ചു. ദേശീയ തലത്തില്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രകടനം ദയനീയമായിരുന്നുവെന്ന് കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന പിബി യോഗം വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനാനടപടികളുടെ ഭാഗമായി നേതൃമാറ്റവും ചര്‍ച്ചചെയ്യുമെന്ന് യോഗംശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് യെച്ചൂരി രാജി സന്നദ്ധത അറിയിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.