സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണം :പി.സി ജോര്‍ജ്
Text Size
Story Dated: Saturday, May 10, 2014 05:05 hrs UTC
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ ബാര്‍ തൊഴിലാളികളെയും സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം. തൊഴിലാളികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസരം ഉണ്ടാക്കരുതെന്നും ജോര്‍ജ് പറഞ്ഞു.
പിരിച്ചുവിട്ട മുഴുവന്‍ പേഴ്സണല്‍ സ്റ്റാഫിനെയും തിരിച്ചെടുക്കും. സ്റ്റാഫിനെ തീരുമാനിക്കുന്നത് പത്രക്കാരല്ല. പത്രക്കാര് പറയുന്നത് കേള്‍ക്കാന്‍ തനിക്ക് സൗകര്യമില്ളെന്നും ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments