You are Here : Home / News Plus

പറവൂര്‍ പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന്‍ സുപ്രീം കോടതി

Text Size  

Story Dated: Friday, May 09, 2014 02:52 hrs EDT

പറവൂര്‍ പീഡനക്കേസ് റദ്ദാക്കണമെന്ന ഏഴാം പ്രതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് റദ്ദാക്കാനാവില്ലെന്ന്‍ കോടതി വ്യക്തമാക്കി. ഏഴാം പ്രതി പി.വി മധു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. 2010 ഏപ്രില്‍ മുതല്‍ പിതാവും മാതാവും മറ്റ് വാണിഭക്കാരും ചേര്‍ന്ന് നുറ്റമ്പതോളം പേര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്നാണ് കേസ്. പിതാവിനെതിരെ 2011ല്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പറവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ ആറെണ്ണത്തിന്‍െറ വിചാരണയാണ് ഇതുവരെ പൂര്‍ത്തിയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ പറവൂര്‍ വാണിയക്കാട് ചൗഡിപ്പറമ്പില്‍ സുധീര്‍, സുബൈദ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ക്ക് പുറമെ ഇടനിലക്കാരായ കോഴിക്കോട് കോടഞ്ചരേി ചെമ്പ് കടവ് പുത്തന്‍കോട്ടക്കല്‍ സ്വദേശിനി ഖദീജ (50), ചേര്‍ത്തല തൈക്കാട്ടുശേരി കോലുത്തറ വീട്ടില്‍ സീനത്ത് (36), പെണ്‍കുട്ടിയെ പീഡിപ്പിച്ച ചാലക്കുടി പ്ളാവറ വീട്ടില്‍ വില്‍സണ്‍ (40) എന്നിവരാണ് മറ്റു പ്രതികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More