You are Here : Home / News Plus

കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

Text Size  

Story Dated: Friday, May 09, 2014 12:57 hrs EDT

മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മന്നോട്ടു കൊണ്ടു പോകാനുള്ള നടപടികള്‍ ആലോചിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ (കെ.എം.ആര്‍.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗം വെള്ളിയാഴ്ച കൊച്ചിയില്‍ ചേരും. മെട്രോയുമായി ബന്ധപ്പെട്ട സാമൂഹിക-പരിസ്ഥിതി ആഘാത വിലയിരുത്തല്‍, പുനരധിവാസ പാക്കേജ് സംബന്ധിച്ച പഠനം എന്നിവയുടെ ഇതുവരെയുള്ള പുരോഗതി യോഗം വിലയിരുത്തും.മെട്രോയുടെ സുരക്ഷ, ഗുണമേന്മ എന്നിവ നിരീക്ഷിക്കുന്ന കണ്‍സള്‍ട്ടന്‍റിന്‍െറ കാര്യത്തില്‍ നിലവിലുള്ള സ്ഥിതിയും ചര്‍ച്ച ചെയ്യും. എസ്.ഡി ശര്‍മക്ക് പകരം ഡി.എം.ആര്‍.സി ഡയറക്ടറായ (വര്‍ക്സ്) ജിജേന്ദ്ര ത്യാഗി, മുന്‍ കലക്ടര്‍ ഷെയ്ഖ് പരീതിന് പകരം എറണാകുളം കലക്ടറായ ഡോ.എം.ജി. രാജമാണിക്യം എന്നിവരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More