You are Here : Home / News Plus

മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് സുരക്ഷ കണക്കിലെടുത്ത്: തിര.കമ്മീഷന്‍

Text Size  

Story Dated: Thursday, May 08, 2014 03:28 hrs EDT

സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ കണക്കിലെടുത്താണ് വാരണാസിയില്‍ നരേന്ദ്ര മോദി നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ . ഈ പ്രശ്‌നത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ബി ജെ പിയുടെ നീക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശ്ചര്യവും അസംതൃപ്തിയും പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി നിയമപരമായി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More