You are Here : Home / News Plus

എറണാകുളത്ത് കനത്ത മഴ; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Text Size  

Story Dated: Thursday, May 08, 2014 01:01 hrs EDT

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളം കയറി. മഴ മൂലം പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ആറു ട്രാക്കുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായി. മഴ കനത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
തെക്കന്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലും മഴക്ക് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വൈകിട്ടുവരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More