You are Here : Home / News Plus

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ റവ ബിജു പി. സൈമണ്‌ യാത്രയയപ്പ്‌ നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 03, 2014 07:58 hrs UTC


    
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോ അംഗവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ അസോസിയേറ്റ്‌ വികാരിയുമായ റവ. ബിജു പി. സൈമണ്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‌കി.

ഏപ്രില്‍ 22-ന്‌ ചൊവ്വാഴ്‌ച ലെംബാര്‍ഡിലുള്ള മാര്‍ത്തോമാ ചര്‍ച്ചില്‍ കൂടിയ സമ്മേളനത്തില്‍ പ്രസിഡന്റ്‌ റവ.ഫാ. ജോയി ആലപ്പാട്ട്‌ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ വള്ളിയില്‍ സ്വാഗതം ആശംസിച്ചു. വൈസ്‌ പ്രസിഡന്റ്‌ റവ. ബിനോയി പി. ജേക്കബ്‌, റവ.ഡോ. നൈനാന്‍ വി. ജോര്‍ജ്‌, റവ.ഡോ. മാത്യു ഇടിക്കുള, റവ.ഡോ. ലോറന്‍സ്‌ ജോണ്‍സണ്‍, ജോര്‍ജ്‌ പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്റ്‌ സെക്രട്ടറി പ്രേംജിത്ത്‌ വില്യം നന്ദി പറഞ്ഞു.

പ്രസിഡന്റ്‌ റവ.ഫാ. ജോയി ആലപ്പാട്ട്‌ കൗണ്‍സിലിന്റെ സ്‌നേഹോപഹാരമായ പ്രശംസാഫലകം ബിജു അച്ചന്‌ നല്‍കി.

ബഹുമാനപ്പെട്ട ബിജു സൈമണ്‍ അച്ചന്‍ തനിക്കു നല്‍കിയ സ്‌നേഹോഷ്‌മളമായ യാത്രയയപ്പിനും, ആശംസകള്‍ക്കും, സ്‌നേഹോപഹാരത്തിനും, കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ സഹകരണത്തിനും നന്ദി പറഞ്ഞുകൊണ്ട്‌ മറുപടി പ്രസംഗം നടത്തി.

സാന്‍ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരിയായിട്ടാണ്‌ അദ്ദേഹം സ്ഥലംമാറിപ്പോകുന്നത്‌.

ജന്മംകൊണ്ട്‌ തൃശൂര്‍ സ്വദേശിയാണെങ്കിലും വളര്‍ന്നതും പ്രാഥമിക വിദ്യാഭ്യാസം നടത്തിയതുമെല്ലാം ഡാളസിലാണ്‌. ഷിക്കാഗോ ലൂഥറന്‍ സ്‌കൂള്‍ ഓഫ്‌ തിയോളജിയില്‍ നിന്നും മാസ്റ്റേഴ്‌സ്‌ ഡിഗ്രി (ഡിവിനിറ്റി ഡിഗ്രി) കരസ്ഥമാക്കിയ ബിജു അച്ചന്‍, തുടര്‍ വിദ്യാഭ്യാസം മാര്‍ത്തോമാ തിയോളജിക്കല്‍ സെമിനാരിയില്‍ (ഇന്ത്യ)നടത്തുകയും, 2007-ല്‍ വൈദീകപട്ടം സ്വീകരിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ കണ്ണൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്‌, ന്യൂയോര്‍ക്ക്‌ - റോച്ചസ്റ്റര്‍ മാര്‍ത്തോമാ ചര്‍ച്ച്‌, മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ (ന്യൂയോര്‍ക്ക്‌), ഡയോസിസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക -യൂറോപ്പ്‌ എന്നിവടങ്ങളില്‍ വിവിധ തുറകളില്‍ സേവനം അനുഷ്‌ഠിച്ചു.

മെറീന്‍ സഖറിയ കൊച്ചമ്മയും, ജീവന്‍, ഇബെന്‍ എന്നിവര്‍ മക്കളുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.