തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസ് (12625) മണിക്കൂറുകളോളം വൈകുമെന്ന് റെയില്‍വേ. രാവിലെ 11.15 പുറപ്പെടേണ്ട ട്രെയിന്‍ രാത്രി ഒന്‍പതു മണിക്കേ പുറപ്പെടുകയൊള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും എട്ടു മണിക്കൂര്‍ നിയന്ത്രണം ഉണ്ടാകും. സിഗ്നല്‍ നവീകരണത്തിന്റെ ഭാഗമായാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഏറണാകുളം കൊല്ലം മെമു, എറണാകുളം കായംകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ 29 വരെ റദ്ദാക്കിയിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ ഇത് തുടരും.
Comments