You are Here : Home / News Plus

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് അന്തരിച്ചു

Text Size  

Story Dated: Friday, April 18, 2014 05:20 hrs UTC

 സ്പാനീഷ് എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് (87) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ , ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ മാര്‍കേസിന് 1982-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. മൂന്നു കോടി പതിപ്പുകള്‍ വിറ്റഴിഞ്ഞ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ , കോളറ കാലത്തെ പ്രണയം തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്. മക്കൊണ്ടോ എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചായിരുന്നു ഗാബോ എന്നറിയപ്പെട്ടിരുന്ന മാര്‍കേസിന്‍റെ  പ്രശസ്ത രചനകള്‍ ഉരുവം കൊണ്ടത്. 2002-ല്‍ ആത്മകഥ ലിവിങ് ടു ടെല്‍ എ ടെയ്ല്‍ പുറത്തിറങ്ങി. മറവിരോഗം ബാധിച്ച മാര്‍കേസ് എഴുത്ത് നിര്‍ത്തുകയാണെന്ന് സഹോദരന്‍ ജെയിം മാര്‍കേസ് 2012-ല്‍ ലോകമാധ്യമങ്ങളെ അറിയിച്ചിരുന്നു. മെര്‍സിഡസ് ബര്‍ക്കയാണ് ഭാര്യ.റോഡ്രിഗോ,ഗോണ്‍സാലോ എന്നിവര്‍ മക്കളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.