You are Here : Home / News Plus

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജവാന്‍മാരുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, April 12, 2014 11:50 hrs UTC

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു.
തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന ജവാന്‍മാരാണ് മരിച്ചത്. ആദ്യ ആക്രമണം ബിജാപൂരിലാണ് നടന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബസ് ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു. ദാര്‍ഭാ താഴ്‌വരയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇവിടെ ആംബുലന്‍സിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ശക്തിയേറിയ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആംബുലന്‍സ് തകര്‍ക്കുകയായിരുന്നു. ഇവിടെ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.