You are Here : Home / News Plus

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു

Text Size  

Story Dated: Wednesday, April 09, 2014 08:47 hrs EDT

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കടകംപള്ളി വില്ലേജ് ഓഫീസില്‍ നിന്ന് ചിലരേഖകള്‍ സിബിഐ പിടിച്ചെടുത്തു.ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കടകംപള്ളി വില്ലേജിലെ 147 കുടുംബങ്ങളുടെ 44 ഏക്കര്‍ ഭൂമിയും കളമശ്ശേരി സ്വദേശിനി ഷെരീഫയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമിയും വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More