You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: പാര്‍ട്ടി മുന്‍കൈയെടുത്ത് മദ്യനയം കൊണ്ടുവരുമെന്ന് സുധീരന്‍

Text Size  

Story Dated: Wednesday, April 09, 2014 02:08 hrs EDT

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കെ.പി. സി.സി. മുന്‍കൈയെടുത്ത് സമഗ്രമായ മദ്യനയത്തിന് രൂപം നല്‍കുമെന്ന് പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്താകും നയം രൂപപ്പെടുത്തുക. ജനങ്ങള്‍ക്ക് വിശ്വാസമുള്ള സംവിധാനത്തിലൂടെ പരിശോധന നടത്തി യോഗ്യതയുള്ള ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കൂ. ഇപ്പോള്‍ പൂട്ടിയ 418 എണ്ണത്തിന് നിലവാരമില്ലാത്തതാണെന്ന് സി.എ.ജിയാണ് കണ്ടെത്തിയത്. ഇവ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചതുമാണ്. തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ  മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചവയില്‍ തന്നെ അര്‍ഹതയില്ലാത്തവയുണ്ടെന്ന ആക്ഷേപമുണ്ട്. ലൈസന്‍സ് നല്‍കാത്ത 418 എണ്ണത്തില്‍ അര്‍ഹതയുള്ളവയുണ്ടെന്ന പരാതിയുമുണ്ട്. ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു സംവിധാനത്തെക്കൊണ്ട് പരിശോധന നടത്തി നിലവാരമുള്ളവയ്ക്ക് മാത്രം ലൈന്‍സന്‍സ് നല്‍കാവൂയെന്നാണ് അഭിപ്രായം. ഇതെല്ലാം ചെയ്യേണ്ടത് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാകണം.
അഴിമതിയുടെ സാധ്യതയും പഴുതും അടയ്ക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ അതിന് സാധ്യതയില്ലാതായതുകൊണ്ടാണ് ചിലര്‍ ആരോപണം ഉന്നയിക്കുന്നത്. വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മദ്യദുരന്തം സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ച് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More