You are Here : Home / News Plus

ഐസ്ക്രീം കേസില്‍ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി വി.എസ്

Text Size  

Story Dated: Tuesday, April 01, 2014 07:17 hrs UTC

ഐസ്ക്രീം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സംസ്ഥാനത്തെ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക അന്വേഷണ സംഘം അഡ്വക്കെറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമാണ്. ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്നും വി.എസ് ആരോപിക്കുന്നു. 19-12-2011, 28-01-2012ലും എ.ജിയും അന്വേഷണസംഘവും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം എ.ജിയുമായി ചര്‍ച്ച ചെയ്തു. ഇത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും വക്തമായ ലംഘനമാണ്. മുന്‍ ഡി.ജി.പി ഇടപെട്ടതോടെ കേസ് അന്വേഷണത്തിന്‍െറ വിശ്വാസ്യത നഷ്ടമായി. ഇതാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ കാരണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഐസ്ക്രീം കേസില്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് വി.എസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.