You are Here : Home / News Plus

അറബ് ലീഗ് ഉച്ചകോടി സമാപിച്ചു

Text Size  

Story Dated: Thursday, March 27, 2014 03:34 hrs EDT

കുവൈത്തില്‍ രണ്ടുദിവസമായി നടന്നുവന്ന 25-ാമത് അറബ് ലീഗ് ഉച്ചകോടി സമാപിച്ചു.
കുവൈത്ത് അമീര്‍ഷേഖ് സബ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബയുടെ അധ്യക്ഷത വഹിച്ചു. അറബ് മേഖലയിലെ നിര്‍ണായക പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനുള്ള ശക്തമായ കാല്‍വെപ്പായിട്ടാണ് ഉച്ചകോടിയെ അറബ് ഭരണത്തലവന്മാര്‍ വിലയിരുത്തുന്നത്. 2011-ലെ കലാപത്തെത്തുടര്‍ന്ന് സിറിയയുടെ അംഗത്വം അറബ് ലീഗ്  താത്കാലികമായി റദ്ദാക്കിയിരുന്നു. പുനഃപ്രവേശം സംബന്ധിച്ച ചര്‍ച്ച ഈ ഉച്ചകോടിയിലും തീരുമാനമായില്ല. അറബ് ഐക്യം ശക്തിപ്പെടുത്തുന്നതിനും അറബ് ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മേഖലയിലെ രാഷ്ട്രീയ-സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും സഹകരിക്കുന്നതിനും രാഷ്ട്രനേതാക്കള്‍ പ്രതിജ്ഞയെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More