ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് അറിയാന്‍ താത്പര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാമുകിയാരാണെന്ന് അറിയാനാണ്. വിവാഹത്തോട് തനിക്ക് താത്പര്യമില്ലെന്ന് ഒരിക്കല്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ പ്രമുഖ വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ രാഹുല്‍ ഗാന്ധി ഒരു വിദേശവനിതയ്ക്കോപ്പം നില്ക്കുന്ന ചിത്രം ഓണ്‍ലൈനില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. ജുവാനിറ്റയെന്ന കൊളംബിയന്‍ യുവതിയാണ് രാഹുലിന്റെ കാമുകിയെന്ന പ്രചരണത്തിന് വേഗത കൂടിയപ്പോള്‍ . രാഹുല്‍ തനിക്കോപ്പം ഫോട്ടോയിലുളള യുവതിയുടെ പേര് വെറോനിക്കയെന്നാണെന്നും സ്പാനിഷ് സ്വദേശിയാണെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.യുവതി തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു രാഹുലിന്റെ വിശദീകരണം.
Comments