You are Here : Home / News Plus

ഡീന്‍ കുര്യാക്കോസിന്‍റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ്

Text Size  

Story Dated: Monday, March 24, 2014 03:01 hrs EDT

ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ  നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവ്. ഡീന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ ഒരു കോളം പൂരിപ്പിച്ചിട്ടില്ല. സ്ഥാനാര്‍ഥിയുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് പേര് രേഖപ്പെടുത്താതിരുന്നത്.
പത്രികയിലെ പിഴവ് തിരുത്തി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ ഡീനിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പത്രികകളുടെ സൂക്ഷമ പരിശോധന ഇന്നാണ് നടക്കുന്നത്. ഇടുക്കിയില്‍ യു.ഡി.എഫ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഡീനിന്‍റെ  പത്രിക തള്ളുകയാണെങ്കില്‍ ഇടുക്കി മണ്ഡലത്തില്‍ യു.ഡി.എഫ് സാന്നിധ്യം ഇല്ലാതാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More