You are Here : Home / News Plus

ടി.പിയെ വി.എസ് ഇറച്ചിവിലയ്ക്ക് വിറ്റു: തിരുവഞ്ചൂര്‍

Text Size  

Story Dated: Friday, March 21, 2014 01:18 hrs EDT

ടി.പി. ചന്ദ്രശേഖരനെ വി.എസ് അച്യുതാനന്ദന്‍ ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം വി.എസ് മുന്‍നിലപാടുകളില്‍ മാറ്റംവരുത്തിയത് നിലവാരമില്ലാത്ത കാര്യമായിപ്പോയി. എന്ത് ലാഭത്തിനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. ആ കാര്യം ജനങ്ങളെ അറിയിക്കേണ്ടത് അദ്ദേഹത്തിന്‍റെ  ബാധ്യതയാണ്. ഇപ്പോഴത്തെ നിലപാട് കൂറുമാറിയ സാക്ഷിയുടേതു പോലെയാണ്. പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More