You are Here : Home / News Plus

മുബൈ കൂട്ടബലാത്സംഗം: അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി

Text Size  

Story Dated: Thursday, March 20, 2014 05:21 hrs EDT

മുംബൈ നഗരമധ്യത്തില്‍ മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെയും ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാത്സംഗം ചെയ്ത കേസുകളില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി. ശിക്ഷ പിന്നീട് വിധിക്കും.ആദ്യകേസില്‍ വിജയ് ജാദവ്, കസിം ബംഗാളി, സലീം അന്‍സാരി, സിറാജ് റഹ്മാന്‍ എന്നിവരാണ് പ്രതികള്‍ . ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. 2013 ആഗസ്ത് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂട്ടിയിട്ടിരിക്കുന്ന മില്ലുകളെക്കുറിച്ച് തയാറാക്കുന്ന ഒരു ലേഖനത്തിനുവേണ്ടി ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ വൈകിട്ടെത്തിയ യുവതിയാണ് കൂട്ടബലാംത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ കെട്ടിയിട്ടാണ് അഞ്ചംഗ സംഘം യുവതിയെ ആക്രമിച്ചത്. രാത്രി എട്ടോടെ പെണ്‍കുട്ടി ജസ്‌ലോക് ആസ്പത്രിയില്‍ എത്തിയശേഷമാണ് പുറംലോകം സംഭവമറിയുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.