You are Here : Home / News Plus

ഖുശ്‌വന്ത് സിങ് അന്തരിച്ചു

Text Size  

Story Dated: Thursday, March 20, 2014 04:41 hrs EDT

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഖുശ്‌വന്ത് സിങ് അന്തരിച്ചു. 99 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ. 1915 ഫെബ്രുവരി 12 ന് ഇപ്പോഴത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനനം. 1980 മുതൽ 1986 വരെ രാജ്യസഭാംഗമായിരുന്നു. 1956 ൽ പ്രസിദ്ധീകരിച്ച ട്രെയിൻ ടു പാകിസ്ഥാൻ ആണ് പ്രസിദ്ധ കൃതി. സഖിമാരും ഞാനും എന്ന പുസ്തകം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. 1984 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ പ്രതിഷേധിച്ച് പദ്മഭൂഷൺ തിരിച്ച് നൽകിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.