You are Here : Home / News Plus

നികുതിപിരിവ്: മാര്‍ച്ച് 29, 30, 31 തീയതികളില്‍ ബാങ്ക് അവധിയില്ല

Text Size  

Story Dated: Thursday, March 20, 2014 01:35 hrs EDT

നികുതിപിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 29, 30, 31 തീയതികളിലും രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ചെയര്‍പേഴ്‌സന്റെ അഭ്യര്‍ഥനപ്രകാരം കേന്ദ്ര ധനമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 29 ശനിയാഴ്ചയും 30 ഞായറാഴ്ചയുമാണ്.31-ന് സാമ്പത്തികവര്‍ഷത്തെ അവസാനദിവസമെന്ന നിലയിലും ചില ബാങ്കുകള്‍ക്ക് അവധിയാണ്. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദേശം.ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ പൂര്‍ണസമയവും പ്രവര്‍ത്തിക്കണമെന്നും നികുതിദായകര്‍ക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ നികുതിയടയ്ക്കാനുള്ള സൗകര്യമൊരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More