You are Here : Home / News Plus

കാട്ടുതീ: വയനാട്ടില്‍ തിരുവഞ്ചൂര്‍ സന്ദര്‍ശനം നടത്തി

Text Size  

Story Dated: Thursday, March 20, 2014 01:18 hrs EDT

കാട്ടു തീ പടറന്നു പിടിച്ച വയനാടന്‍ വനമേഖലയില്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. സംഭവം അന്വേഷിക്കുന്ന ഉന്നതഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി വനമേഖലയില്‍ സന്ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ കല്‍പറ്റയിലത്തെിയ മന്ത്രി 8.30 ശേഷം തീപിടുത്തമുണ്ടായ മാനന്തവാടി, തിരുനെല്ലി ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം തോല്‍പ്പട്ടി, ബേഗൂര്‍ ഭാഗങ്ങളിലേക്കും പോയി.
കാട്ടുതീ സംബന്ധിച്ച് ഭരണപരവും നിയമപരവുമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണത്തിന്‍റെ  പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. മനപൂര്‍വ്വം തീവെച്ചതെന്ന് കണ്ടത്തെിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More