You are Here : Home / News Plus

സ്വാതന്ത്ര്യം പ്രാപിച്ച് ക്രിമിയ

Text Size  

Story Dated: Tuesday, March 18, 2014 03:40 hrs EDT

അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും എതിര്‍പ്പ് അവഗണിച്ച് ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി റഷ്യ അംഗീകരിച്ചു. ക്രീമിയക്ക് പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ ഒപ്പുവെച്ചു. ക്രിമിയയില്‍ ഞായറാഴ്ച നടന്ന ഹിതപരിശോധനയുടെ ഫലം പരിഗണിച്ചാണ് പ്രദേശത്തെ റഷ്യയുടെ ഭാഗമായി അംഗീകരിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിമിയന്‍ നഗരമായ സെവസ്റ്റോപോളിന് പ്രത്യേക പരിഗണന നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ശീത യുദ്ധം അവസാനിച്ചതിന് ശേഷം റഷ്യ കൈക്കൊള്ളുന്ന ശക്തമായ നടപടിയാണ് ക്രീമിയക്ക് പ്രത്യേക രാഷ്ട്രപദവി നല്‍കാനുള്ള തീരുമാനം.

യുക്രെയ്നില്‍ നിന്ന് വിഘടിക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 11ന് ക്രീമിയന്‍ പാര്‍ലമെന്‍റ് പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ അനുകൂല വിധിയാണുണ്ടായത്. 96.8 ശതമോനത്തോളം പേരും ക്രീമിയ റഷ്യയുടെ ഭാഗമാകണമെന്ന് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.