You are Here : Home / News Plus

ഡീന്‍ കുര്യാക്കോസിന് ബിഷപ്പ് മാത്യൂ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷശകാരം

Text Size  

Story Dated: Saturday, March 15, 2014 03:49 hrs EDT

തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഇടുക്കി ബിഷപ്പ് ഹൗസിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് ബിഷപ്പ് മാത്യൂ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷ ശകാരം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും ഇപ്പോള്‍ തേടിവരുന്നത് വോട്ട് കിട്ടാന്‍ മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പക്വതയില്ലാതെ പലപ്പോഴും സഭയെ വിമര്‍ശിച്ചതായും ധിക്കാരപരമായ നിലപാടാണ് കോണ്‍ഗ്രസിന്റെ യുവജന വിഭാഗം സ്വീകരിച്ചതെന്നും ആനിക്കുഴിക്കാട്ടില്‍ വ്യക്തമാക്കി.

കസ്തൂരി രംഗന്‍ വിഷയത്തില്‍ സഭയ്ക്കെതിരായ നിലപാടെടുത്ത തോമസ് സ്വന്തം കുഴി തോണ്ടുകയായിരുന്നു. തോമസിനെ സഭ പുറത്താക്കിയിട്ടില്ല. ജനം വെറുത്ത അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. തങ്ങളെ എതിര്‍ത്ത തോമസിന്റെ അവസ്ഥ എല്ലാവരും കണ്ടതല്ലേ എന്നും ആനിക്കുഴിക്കാട്ടില്‍ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More