You are Here : Home / News Plus

വിജയം തീരുമാനിക്കുക സമുദായനേതാക്കളല്ലെന്ന് സി.എന്‍ ജയദേവന്‍

Text Size  

Story Dated: Friday, March 14, 2014 02:06 hrs EDT

മതമേലധ്യക്ഷന്മാരും സമുദായനേതാക്കളും പിന്തുണച്ചാല്‍ ജയിക്കുമെന്ന വിശ്വാസമില്ലെന്ന്  തൃശൂര്‍ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സി.എന്‍. ജയദേവന്‍. അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വി.എം. സുധീരനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പരസ്യമായി രംഗത്തിറങ്ങിയിട്ടും സുധീരന്‍ ജയിച്ചു. തൃശൂരില്‍ സി.കെ. ചന്ദ്രപ്പനും അതേ അനുഭവമുണ്ടായി. മറിച്ച്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം തന്നെ പിന്തുണച്ചുവെന്നാണ് പറയുന്നതെങ്കിലും താന്‍ തോറ്റുവെന്ന് അദ്ദേഹം തൃശൂര്‍ പ്രസ്ക്ലബിന്‍റെ  മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More