You are Here : Home / News Plus

ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

Text Size  

Story Dated: Thursday, March 13, 2014 06:51 hrs EDT

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷ വിധിച്ച അതിവേഗ കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. കേസിലെ പ്രായപൂര്‍ത്തിയായ പ്രതികളായ മുകേഷ്, പവന്‍ കുമാര്‍, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്.  2012 ഡിസംബര്‍ പതിനാറിന് രാത്രിയാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്.

വിധി രാഷ്ട്രീയ പ്രേരിതമാണെന്നും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.  വിധിയില്‍ ആശ്വാസമുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More