You are Here : Home / News Plus

അഫ്ഗാനിസ്താനിലെ സൈനിക നടപടികള്‍ കാനഡ അവസാനിപ്പിച്ചു

Text Size  

Story Dated: Thursday, March 13, 2014 03:33 hrs EDT

താലിബാനെ പുറത്താക്കി അഫ്ഗാനിസ്താനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ദൗത്യവുമായി 2001 മുതല്‍ നടത്തുന്ന സൈനികനടപടികള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു.

ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സസിന്റെ ആസ്ഥാനത്ത് രാവിലെ പതാകതാഴ്ത്തിയാണ് ഔദ്യോഗിക ചടങ്ങ് നടന്നത്. യുഎസ് ആന്‍ഡ് നാറ്റോ കമാന്‍ഡര്‍ ഇന്‍ ആഫ്ഗാനിസ്താന്‍ ആയ ജനറല്‍ ജോസഫ് എഫ്. ഡണ്‍ഫോര്‍ഡ് ജൂനിയര്‍ മുഖ്യാതിഥിയായിരുന്നു.

2001 നും 2014 നും ഇടയില്‍ 40,000 സൈനികരാണ് കാനഡയില്‍ നിന്ന് അഫ്ഗാനിലെത്തി സൈനികപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More