You are Here : Home / News Plus

എന്‍.സി.പിക്ക് സീറ്റില്ല

Text Size  

Story Dated: Thursday, March 13, 2014 03:20 hrs EDT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് സീറ്റില്ലെന്ന്  എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു. എന്‍.സി.പിയുമായുളള ഉഭയകക്ഷി ചര്‍ച്ചയിലാണ് എല്‍.ഡി.എഫ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി ദേശീയതലത്തില്‍ യു.പി.എ ഘടകകക്ഷിയായതിനാല്‍ സീറ്റ് നല്‍കാനാവില്ളെന്നാണ് എല്‍.ഡി.എഫ് നിലപാട്. എന്‍.സി.പിയോടുള്ള ഈ സമീപനം ശരിയല്ളെന്നും തുടര്‍നടപടികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എന്‍.സി.പി ദേശീയ ഉപാധ്യക്ഷന്‍ ടി.പി പീതാബരന്‍ മാസ്റ്റര്‍ പറഞ്ഞു.

മൂന്ന് സീറ്റുകളില്‍ സൗഹൃദമല്‍സരത്തിന് എന്‍.സി.പിയില്‍ ധാരണയായിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് ധാരണയായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More