You are Here : Home / News Plus

ഇടുക്കി സീറ്റ്: അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

Text Size  

Story Dated: Thursday, March 13, 2014 03:11 hrs EDT

ഇടുക്കി സീറ്റില്‍ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന്  ഫ്രാന്‍സിസ് ജോര്‍ജ്. യു.ഡി.എഫില്‍ ഇടുക്കി സീറ്റ് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യം കെ.എം മാണി വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചശേഷം പാര്‍ട്ടി നിലപാട് അറിയിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്വതന്ത്രനായി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളി. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ളെന്നും പാര്‍ട്ടി തീരുമാനമാണ് അന്തിമമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.