You are Here : Home / News Plus

ആദിവാസി വോട്ട് ആം ആദ്മി പാര്‍ട്ടിക്ക്

Text Size  

Story Dated: Wednesday, March 12, 2014 03:23 hrs EDT

തെരഞ്ഞെടുപ്പില്‍ ആദിവാസികള്‍ കേരളത്തില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും എതിര്‍ക്കും. ആം ആദ്മി പാര്‍ട്ടിയെയും പരിസ്ഥിതി സംഘടനകളെയും പിന്തുണക്കുമെന്ന് ആദിവാസി ഗോത്രസഭ ഭാരവാഹികളായ സി.കെ. ജാനു, എം. ഗീതാനന്ദന്‍, ടി.ജെ. മാമ്മന്‍, വേടന്‍ മഹാസഭ ജനറല്‍ സെക്രട്ടറി കെ.കെ. രാജന്‍, ഗുരുവ് പ്രസിഡന്‍റ് സി.എന്‍. ബാബുരാജ്, ആദിജന മഹാസഭ കണ്‍വീനര്‍ ഇ.പി. കുമാരദാസ്, മലയരയ ക്രിസ്ത്യന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ജെയിംസ് ജോണ്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ആദിവാസി ഗോത്രമഹാസഭ, അട്ടപ്പാടിയിലെ ആദിവാസി സംഘടനയായ ഗുരുവ്, വേടന്‍ ഗോത്ര മഹാസഭ, ആദിജന മഹാസഭ, മലയരയ ക്രിസ്ത്യന്‍ ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ സത്യഗ്രഹം ജന്തര്‍മന്ദറില്‍ നടന്നുവരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More