You are Here : Home / News Plus

13 ഇടങ്ങളില്‍ കൂടി ബി.ജെ.പി സ്ഥാനാര്‍ഥികളായി

Text Size  

Story Dated: Wednesday, March 12, 2014 03:54 hrs UTC

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 13 ഇടങ്ങളില്‍ കൂടി ബി.ജെ.പി സ്ഥാനാര്‍ഥികളായി. ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക് അന്തിമരൂപം നല്‍കിയത്. 13 ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗം പട്ടികക്ക് അംഗീകാരം നല്‍കി ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ സി.കെ. പത്മനാഭന്‍ കോഴിക്കോടും ശോഭാ സുരേന്ദ്രന്‍ പാലക്കാടും സംസ്ഥാന ജന.സെക്രട്ടറി കെ.പി. ശ്രീശന്‍ തൃശൂരും മത്സരിക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. എം. വേലായുധന്‍ കൊല്ലത്തും കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്‍മാസ്റ്റര്‍ കണ്ണൂരും ന്യൂനപക്ഷമോര്‍ച്ച പ്രസിഡന്‍റ് സാബുവര്‍ഗീസ് ഇടുക്കിയിലും പട്ടികമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ഷാജുമോന്‍ വട്ടേക്കാട് ആലത്തൂരും സംസ്ഥാന വക്താവ് വി.കെ. സജീവന്‍ വടകരയിലും സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ ബി. ഗോപാലകൃഷ്ണന്‍ ചാലക്കുടിയിലും മലപ്പുറം ജില്ലാപ്രസിഡന്‍റ് കെ. നാരായണന്‍മാസ്റ്റര്‍ പൊന്നാനിയിലും ജില്ലാ സെക്രട്ടറി അഡ്വ. എന്‍. ശ്രീപ്രകാശ് മലപ്പുറത്തും മത്സരിക്കും.
സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലത്തെിയ വെള്ളനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എസ്. ഗിരിജകുമാരി ആറ്റിങ്ങലിലും യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ആര്‍. രശ്മില്‍നാഥ് വയനാട്ടിലും സ്ഥാനാര്‍ഥികളാണ്. തിരുവനന്തപുരത്ത് ഒ. രാജഗോപാലിനെയും കാസര്‍കോട് കെ. സുരേന്ദ്രനെയും എറണാകുളത്ത് എ.എന്‍. രാധാകൃഷ്ണനെയും ദേശീയനേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, മാവേലിക്കര, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ 13ന് അന്തിമതീരുമാനമുണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.