ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്സിക്യൂട്ടീവിന്റെ അംഗീകാരം ലഭിച്ചു. ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡം ജയസാധ്യത മാത്രമാകണമെന്നും എക്സിക്യൂട്ടീവില്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ്,സിറ്റിംങ് എം.പി എന്നിവയെ മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കരുതെന്നും തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്നും കെ.പി.സി.സി എക്സിക്യൂട്ടീവില്‍ ആവശ്യമുയര്‍ന്നു.ഇന്ന് ചേര്‍ന്ന കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
Comments